അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ പൂവണിയുന്നു..! സഹോദരിയുടെ വിവാഹം പതിനൊന്നിന്; ഒരുക്കങ്ങളെല്ലാം സിപിഎം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍

വട്ടവട: മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഈ മാസം പതിനൊന്നിന്. കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം സിപിഎം ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
പ്രിയ സഹോദരി കൗസല്യയുടെ വിവാഹം അവന്റെ സ്വപ്‌നമായിരുന്നു. ഇരുണ്ട ഒറ്റമുറിക്കുള്ളില്‍ ബാക്കിയായ അഭിമന്യുവിന്റെ സ്വപ്‌നങ്ങള്‍ കേരളം ഏറ്റെടുക്കയായിരുന്നു.

അഭിയുടെ സഹോദരിയുട വിവാഹം വലിയ ആഘോഷമാക്കി മാറ്റുവാനൊരുങ്ങുകയാണ് വട്ടവടയെന്ന കുടിയേറ്റ ഗ്രാമം. കേരളം മുഴുവന്‍ തന്നെ സ്വന്തം പെങ്ങളായി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് കൗസല്യ. അഭിമന്യുവിന്റെ കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.

Exit mobile version