രാഹുലിന്റെ റോഡ് ഷോ മുതലെടുത്ത് മോഷ്ടാക്കള്‍; പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

കുറഞ്ഞ തുക മുതല്‍ വലിയ തുകവരെയാണ് പലരില്‍ നിന്നും നഷ്ടമായത്

വയനാട്; രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയ്ക്കിടെ വ്യാപക പോക്കറ്റടി. ആഘോഷത്തിനിടെ പണം അടക്കം നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടു. കുറഞ്ഞ തുക മുതല്‍ വലിയ തുകവരെയാണ് പലരില്‍ നിന്നും നഷ്ടമായത്.

മുക്കം നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍ റഹ്മത്തിന്റെ ഭര്‍ത്താവ് വിടി ബുഷൈറിന്റെ 26,000 രൂപയടങ്ങിയ പേഴ്‌സും മുന്‍ മുക്കം പഞ്ചായത്ത് അംഗം ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ് പുല്ലംപാടിയുടെ 17,000 രൂപയടങ്ങിയ പേഴ്‌സും നഷ്ടമായി. മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ മുത്താലം സ്വദേശി മുനീറിനും പേഴ്‌സ് നഷ്ടപ്പെട്ടു. പലരുടെയും എടിഎം കാര്‍ഡ്, ലൈസന്‍സ് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്

Exit mobile version