പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി; നാളെ ക്ഷേത്രസന്ദര്‍ശനം

കൊച്ചി നാവികസേന വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ഗസ്റ്റ് ഹൗസ്സിലാണ് താമസം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി. ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയത്. കൊച്ചി നാവികസേന വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ഗസ്റ്റ് ഹൗസ്സിലാണ് താമസം. നാളെ രാവിലെ പ്രധാനമന്ത്രി 9.15 ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും.

10 മണിയോടെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദര്‍ശനത്തിന് ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ശേഷം നരേന്ദ്രമോഡി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണ് ഗുരുവായൂരിലേതെന്ന പ്രത്യേകതയുമുണ്ട്.

Exit mobile version