റിസോര്‍ട്ടിലെ കിണറ്റില്‍ കാട്ടാന വീണു; ഉച്ചയ്ക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ചു

തൃശൂര്‍: അതിരപ്പള്ളിയിലെ റിസോര്‍ട്ടിലെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വൈകീട്ട് നിര്‍ത്തിവെച്ചു.

രക്ഷാപ്രവര്‍ത്തനം നാളെ അതിരാവിലെ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ കാട്ടാന സുരക്ഷിതനാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റിസോര്‍ട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റില്‍ ആന കാല്‍ തെറ്റി വീഴുകയായിരുന്നു. റിസോര്‍ട്ട് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും കാട്ടാനയെ പുറത്തെത്തിക്കാന്‍ മണിക്കൂറുകളോളം ശ്രമം നടത്തി.

മോശം കാലാവസ്ഥയും ഇരുട്ടും കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നാളെയും തുടരും.

Exit mobile version