ബംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്, പലരെയും പുറത്തെടുത്തത് ചില്ല് തകര്‍ത്ത്!

തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ആയിരുന്നു അപകടം.

പാലക്കാട്: ബംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്കു വന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കാട് നല്ലേപ്പള്ളിയില്‍വച്ച് ബസ് വയലിലേക്ക് മറിയുകയായിരുന്നു. നാല്‍പ്പതോളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്.

ശേഷം അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മുഴുവന്‍ പേരെയും പുറത്തെത്തിക്കുകയായിരു്‌നനു. ബംഗളൂരുവില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ സാധാരണ വാളായാര്‍ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാല്‍, അപകടത്തില്‍പ്പെട്ട ബസ് ചിറ്റൂര്‍ ഭാഗത്തുകൂടിയാണ് വന്നത്.

Exit mobile version