റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിനടിയില്‍പ്പെട്ടു, വയോധികയ്ക്ക് ദാരുണാന്ത്യം

ബെലഗാവിയിലെ ചെന്നമ്മ സര്‍ക്കിളിലാണ് അപകടം ഉണ്ടായത്.

ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സര്‍ക്കിളിലാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസ്സിനടിയില്‍ പെടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

സംഭവ സ്ഥലത്ത് വെച്ച് തന്നെ വയോധിക മരിക്കുകയായിരുന്നു. ഇവര്‍ ബെലഗാവിയില്‍ നിന്നുള്ള വയോധികയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version