ഇതര മതത്തിലെ പെണ്‍കുട്ടിയോട് സംസാരിച്ചു; കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം, കേസെടുത്ത് പോലീസ്

മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്‌മാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.

ബംഗളൂരു: കര്‍ണാടകയില്‍ ഇതര മതത്തിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിനാല്‍ 25 കാരനായ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയോട് സംസാരിച്ചതിനാലാണ് വാഹിദ് റഹ്‌മാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.

കര്‍ണാടകയിലെ യാദ്ഗിറില്‍ തിങ്കളാഴ്ചയാണ് സംഭവം. വാഹിദ് റഹ്‌മാന്‍ കോളേജില്‍ നിന്ന് മടങ്ങുമ്പോഴാണ് മര്‍ദ്ദനമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന സംഘം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം മുറിക്കുള്ളില്‍ വെച്ച് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു. പെണ്‍കുട്ടിയോട് വീണ്ടും സംസാരിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ALSO READ ‘കാക്കയുടെ നിറം; കാണുമ്പോൾ അരോചകം’; ആർഎൽവി രാമകൃഷ്ണന് നേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ; നിയമപോരാട്ടത്തിനെന്ന് ആർഎൽവി രാമകൃഷ്ണൻ

ഹിന്ദു സംഘടനയായ ബജ്റംഗ് ദളിന്റെ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വാഹിദ് റഹ്‌മാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version