ബേലൂര്‍ മഖ്‌ന ദൗത്യം, അതിര്‍ത്തിയില്‍ കേരളസംഘത്തെ തടഞ്ഞ് കര്‍ണാടക

വയനാട്: വയനാടിനെ വിറപ്പിച്ച കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനായി അതിര്‍ത്തിയിലെത്തിയ കേരളസംഘത്തെ തടഞ്ഞ് കര്‍ണാടക. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

കേരളസംഘം ബാവലി ചെക്പോസ്റ്റ് കടന്നപ്പോഴാണ് കര്‍ണാടക വനംവകുപ്പ് തടഞ്ഞതെന്നാണ് ആക്ഷേപം. ബാവലി ചെക്പോസ്റ്റില്‍ ബേഗൂര്‍ റേഞ്ച് ഓഫീസര്‍ അടക്കമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.

also read;‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

ഈ സംഭവത്തിന് പിന്നാലെയാണ് ആന പുഴ മുറിച്ചു കടന്ന് കേരളത്തിലെത്തിയത്. അതേസമയം ബേലൂര്‍ മഖ്‌ന ദൗത്യം 12ാംദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം ലഭിച്ച സിഗ്നലുകള്‍ പ്രകാരം ആന കര്‍ണാടക വനമേഖലയിലാണ്.

റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം. ഉടനെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് സംഘം മുന്നോട്ട് നീങ്ങുന്നത്.

Exit mobile version