ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍, ദീര്‍ഘശ്വാസം വിട്ട് കോണ്‍ഗ്രസും ലീഗും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ രംഗത്ത്. എന്നാല്‍ ഇക്കാര്യം നേരത്തെ തീരുമാനിച്ചിരുന്നെന്നും അതിനാലാണ് ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കായി താന്‍ അവസരം നല്‍കുന്നെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം എന്നീ ആണ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

നേരത്തെ മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുറസാഖിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സുരേന്ദ്രന്‍. 2016ലെ തെരഞ്ഞെടുപ്പില്‍ 89വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. ഇപ്പോള്‍ എംഎല്‍എ പിബി അബ്ദുറസാഖിന്റെ വിയോഗത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

എന്നാല്‍ അന്ന് വോട്ടില്‍ തിരുമറി നടന്നിട്ടുണ്ട് എന്ന സംശയം മുന്‍ നിര്‍ത്തി കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കേടതി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല.

കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് രാജ്‌മോഹന്‍ ഉണ്ണിത്താനാണ്. 11113 വോട്ടിന്റെ ലീഡായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ കെ സുരേന്ദ്രനെ പോലെ ഒരു ശക്തനായ നേതാവ് മത്സരത്തില്‍ നിന്ന് പിന്മാറുന്ന വാര്‍ത്ത ലീഗിനും യുഡിഎഫിനും ഗുണം ചെയ്യും.

Exit mobile version