കേരളത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു, സോനമോള്‍ കണ്ണുതുറന്നു; ഹൃദയത്തില്‍ തട്ടിയ കുറിപ്പ്

തൃശ്ശൂര്‍: സോനാ മോള്‍ കണ്ണുതുറന്നു. കാഴ്ചകള്‍ കണ്ടു തുടങ്ങി. കേരളത്തിന്റെ പ്രാര്‍ത്ഥന വെറുതെ ആയില്ല. കുറച്ച് ദിവസങ്ങള്‍ മുമ്പായിരുന്നു മലയാളികളുടെ കണ്ണ് നിറച്ച് സോനമോളുടെ കഥ സമൂഹ മാധ്യമങ്ങ
ളില്‍ വാര്‍ത്തയായത്. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ ട്രോളന്‍മാരും വിഷയം ഏറ്റെടുത്തിരുന്നു. വലിയ രോഷം ഉയര്‍ന്നതോടെ കൃത്യമായ ഇടപെടലുകളുണ്ടായി. സാമൂഹ്യപ്രവര്‍ത്തകനായ കിടിലം ഫിറോസാണ് സോനാ മോള്‍ കണ്ണുതുറന്ന് കാഴ്ചകളൊക്കെ കണ്ടുതുടങ്ങിയ കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കുട്ടിയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി കെകെ ശൈലജ സോനമോളുടെ കാര്യത്തില്‍ വിശദമായി അന്വേഷണം നടത്തിയെന്നും കുട്ടിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിഷയം തന്റെ ശ്രദ്ധയില്‍പെടുത്തിയവര്‍ക്ക് മന്ത്രി നന്ദിയും അറിയിച്ചു.

പോസറ്റിന്റെ പൂര്‍ണ്ണരൂപം..

കാഴ്ചകള്‍ കണ്ട് തുടങ്ങി. ചികിത്സപിഴവിനെ തുടര്‍ന്ന് ദുരിതം അനുഭവിച്ച ദിനരാത്രങ്ങള്‍ക്ക് വിട. വെളിച്ചത്തെ കണ്ട് കണ്‍തുറക്കാന്‍ കഴിയാതെ ഭയന്ന് നിലവിളിച്ച നാളുകള്‍ക്കും വിട. മികച്ച ചികിത്സ ലഭ്യമാക്കിയ സര്‍ക്കാരിന് നന്ദി.സോനമോളുടെ ദുരിതം കണ്ട് നീതി ഉറപ്പാക്കാന്‍ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ചികിത്സ നടക്കുന്ന ഹൈദരാബാദ് പ്രസാദ് ഐകെയര്‍ ഹോസ്പിറ്റലില്‍ നിന്നുള്ള ചിത്രം. സോനമോള്‍ ജൂണ്‍ ആറാം തീയതിയോടെ ഡിസ്ചാര്‍ജ് ചെയ്തു നാട്ടില്‍ വരുമെന്നാണ് ഇപ്പോഴത്തെ വിവരം. മെയ് 12 തീയ്യതി ആണ് ഹൈദരാബാദിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയത്.

Exit mobile version