പിസി ജോര്‍ജ്ജ് കേരളത്തിലെ സാക്ഷി മഹാരാജ്; വര്‍ഗ്ഗീയ പരാമര്‍ശത്തിന് എതിരെ വിമര്‍ശനവുമായി പികെ ഫിറോസ്

കോട്ടയം: കേരളത്തിലെ സാക്ഷി മഹാരാജാണ് പിസി ജോര്‍ജ്ജെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടി പികെ ഫിറോസ്. ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ തീവ്രവാദികളാണെന്ന പിസി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പികെ ഫിറോസ്. പിസി ജോര്‍ജിന് ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യതയാണെന്നും പികെ ഫിറോസ് ആരോപിച്ചു.

വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പിസി ജോര്‍ജിന്റെ പേരില്‍ കേസെടുക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു. മതവിദ്വേഷം പരത്തിയതിന് ജോര്‍ജ്ജിന്റെ പേരില്‍ കേസെടുക്കണമെന്നാണ് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.

പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും പികെ ഫിറോസ് ആരോപിച്ചു. പോലീസ് ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു. ഫോണ്‍ സംഭാഷണത്തിനിടെയായിരുന്നു ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ തീവ്രവാദികളാണെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞത്. മുസ്ലീമുകള്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ ബിജെപി നേതാവാണ് സാക്ഷി മഹാരാജ്.

Exit mobile version