വഴിപാട് സ്വര്‍ണ്ണം കാണാതായെന്ന ആരോപണം; സ്‌ട്രോങ് റൂം മഹസര്‍ പരിശോധിക്കുന്നു; ആവശ്യമില്ലാത്തതെന്ന് ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍

സീനിയര്‍ ഓഡിറ്റര്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദേവസ്വത്തിന്റെ സ്‌ട്രോങ് റൂം മഹസര്‍ പരിശോധിക്കാന്‍ തുടങ്ങി.

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും അപ്രത്യക്ഷമായെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം. ശബരിമലയില്‍ വഴിപാട് സ്വര്‍ണ്ണം കാണാതായെന്ന പരാതിയില്‍ സീനിയര്‍ ഓഡിറ്റര്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദേവസ്വത്തിന്റെ സ്‌ട്രോങ് റൂം മഹസര്‍ പരിശോധിക്കാന്‍ തുടങ്ങി.

അതേസമയം, സ്വര്‍ണ്ണവും വെള്ളിയും കാണാതായെന്ന പരാതി ശബരിമലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നു ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡി സുധീഷ്‌കുമാര്‍ പറഞ്ഞു. വഴിപാട് സ്വര്‍ണ്ണത്തില്‍ ഒരുതരി പോലും നഷ്ടപ്പെട്ടിട്ടില്ല. മഹസറില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ട്രോങ് റൂം തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ് ശബരിമലയില്‍ ഈ മണ്ഡലകാലത്തുള്‍പ്പടെ വഴിപാടായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും കാണാതായെന്ന ആരോപണം ഉയര്‍ന്നത്.

Exit mobile version