‘നിങ്ങളുടെ പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തതിന് നന്ദി’; വയനാട്ടുക്കാര്‍ക്ക് മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്

ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും നന്ദി അറിയിച്ചിരിക്കുന്നത്

വയനാട്: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത്. ഇപ്പോഴിതാ തന്നെ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് മലയാളത്തില്‍ നന്ദി അറിയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും നന്ദി അറിയിച്ചിരിക്കുന്നത്.

‘രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു’ ഇങ്ങനെയാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റെങ്കിലും കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. 431,770 വോട്ടുകള്‍ക്കാണ് വയനാട്ടില്‍ നിന്നും രാഹുല്‍ ജയിച്ചത്.

Exit mobile version