കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത; ഹയര്‍സെക്കന്‍ഡറി സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി റിസള്‍ട്ട് വന്നതിന് ശേഷം കുട്ടികള്‍ ഹയര്‍സെക്കന്‍ഡറിക്കുള്ള അപേക്ഷ നല്‍കുകയാണ്. എന്നാല്‍ കുട്ടികള്‍ക്ക് സന്തോഷിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ബാച്ചുകളില്‍ ആദ്യ അലോട്ട്‌മെന്റ് വന്നശേഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. 99,030 അപേക്ഷകരുടെയും രേഖകളുടെ പരിശോധന സ്‌കൂളുകളില്‍ പൂര്‍ത്തിയായി വരുന്നു. 36,1763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്.

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പോളിടെക്നിക് സീറ്റുകള്‍ കൂടി പരിഗണിച്ചാലും അപേക്ഷകരുടെ എണ്ണത്തേക്കാള്‍ സീറ്റ് കുറവാണ്. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച 20% സീറ്റ് ഇത്തവണ പ്രധാന അലോട്മെന്റിനു മുമ്പ് വര്‍ധിപ്പിക്കാനാവില്ല.തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്. എന്നാല്‍ സപ്ലിമെന്ററി അലോട്മെന്റിനു മുന്‍പ് 20% സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയും. പ്രധാന അലോട്മെന്റില്‍ പ്രവേശനം ലഭ്യമായില്ലെങ്കിലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ട്രയല്‍ അലോട്മെന്റ് 20നും ആദ്യ അലോട്മെന്റ് 24നുമാണ്.

Exit mobile version