ആര്‍എസ്എസ് നേതാവിന്റെ ആചാര ലംഘനം: അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ്

വല്‍സന്‍ തില്ലങ്കേരിയുടെ സന്നിധാനത്തെ ആചാരലംഘനം അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്.

സന്നിധാനം: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ സന്നിധാനത്തെ ആചാരലംഘനം അന്വേഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ആര്‍എസ്എസ് നേതാവ് വത്‌സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറുകയും ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്ന് പടികള്‍ കയറി ഇറങ്ങുകയും ചെയ്ത സംഭവമാണ് അന്വേഷിക്കുന്നത്.

പതിനെട്ടാം പടി കയറണമെങ്കില്‍ ഇരുമുടിക്കെട്ട് വേണമെന്നാണ് ക്ഷേത്രാചാരം. പതിനെട്ടാം പടിക്ക് മുന്നില്‍ പ്രതിഷേധിക്കാനൊത്തു കൂടിയവരെ അഭിസംബോധന ചെയ്യുന്നതിനായാണ് വല്‍സന്‍ തില്ലങ്കേരി പതിനെട്ടാംപടി കയറിയത്.

Exit mobile version