പ്രാവു വില്‍പ്പനക്കാരന്റെ കൊലപാതകം; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

കേസിലെ എട്ടാംപ്രതി അജിം ഷായെ വെറുതെ വിട്ടിരുന്നു

കൊല്ലം: പ്രാവു വില്‍പ്പനക്കാരനായ പേരൂര്‍ സ്വദേശി രഞ്ജിത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. പ്രതികളായ പാമ്പ് മനോജ്, കാട്ടുണ്ണി രഞ്ജിത്, ബൈജു, പ്രണവ്, വിഷ്ണു, വിനീഷ്, റിയാസ് എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

പ്രതികള്‍ക്ക് 25 വര്‍ഷത്തേക്ക് ജാമ്യം, പരോള്‍ എന്നിങ്ങനെയുള്ള ഒരു ഇളവും അനുവദിക്കരുതെന്ന് കൊല്ലം അതിവേഗ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം നടന്ന് എണ്‍പത്തിരണ്ടാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ തുടങ്ങി നാല് മാസം പൂര്‍ത്തിയായപ്പോള്‍ വിധി പ്രഖ്യാപിച്ചു.

കേസിലെ എട്ടാംപ്രതി അജിം ഷായെ വെറുതെ വിട്ടിരുന്നു. അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് പേരൂര്‍ സ്വദേശി രഞ്ജിത് ജോണ്‍സണെ കാണാതായത്. രഞ്ജിത്തിന്റെ അമ്മ ട്രീസ മകനെ കാണാനില്ലയെന്ന് കാണിച്ച് കിളികൊല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.

Exit mobile version