ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു

കോട്ടയം: ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു. കോട്ടയം ജില്ലയിലാണ് സംഭവം. വൈക്കത്ത് ഉത്സവത്തിനിടെയാണ് ആന പാപ്പാനെ ചവിട്ടി കൊന്നത്.

വൈക്കം ടിവി പുരത്താണ് ദാരുണ സംഭവം. ചങ്ങനാശ്ശേരി സ്വദേശി സാമിച്ചനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ടിവി പുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.

Also Read:ജീവകാരുണ്യപ്രവർത്തനത്തിന് പണം സ്വരൂപിക്കണം; ക്രിസ്റ്റ്യാനോ ഉറങ്ങിയ ബെഡ് ലേലത്തിന് വെച്ച് ഹോട്ടലുടമ!

ആനയുടെ രണ്ടാം പാപ്പാനാണ് സാമിച്ചന്‍. എഴുന്നള്ളിപ്പിനെത്തിച്ച തോട്ടക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടി കൊന്നത്.

Exit mobile version