ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിച്ചു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പലയിടങ്ങളിലും വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

പലയിടങ്ങളിലും വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. അടുത്തിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വട്ടുകാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്‌സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവ് ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version