വീണ്ടും കടുവ ഇറങ്ങിയതായി സംശയം; മുന്നറിയിപ്പുമായി വനം വകുപ്പ്

കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്നും രാത്രിയില്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

കല്‍പ്പറ്റ: ഭീതി ഒഴിയാതെ വയനാട്. പുല്‍പ്പള്ളി പാറക്കടവില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. നാട്ടുകാരും വനം വകുപ്പും ചേര്‍ന്നു തിരച്ചില്‍ നടത്തുന്നു. കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്നും രാത്രിയില്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ഒന്നര ദിവസം നീണ്ട ശ്രമത്തിനൊടുവില്‍ വനപാലകര്‍ കാട്ടിലേക്ക് തുരത്തിയത്. അതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് കടുവ ഇറങ്ങിയതായി സംശയം അറിയിച്ചത്.

Exit mobile version