റിമി ടോമിയും റോയ്‌സും വിവാഹ മോചിതരായി

സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു.

കൊച്ചി: നടിയും ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചിതയായി. റിമിയും ഭര്‍ത്താവ് റോയ്‌സും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിമിയും ഭര്‍ത്താവ് റോയ്‌സും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഇക്കാര്യം മാധ്യമങ്ങളില്‍ നിന്നും മറ്റും ഇവര്‍ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്.

2008 ലാണ് റിമിയും റോയ്‌സ് കിഴക്കൂടനും തമ്മില്‍ വിവാഹം കഴിച്ചത്. 2008 ഏപ്രില്‍ 27 ന് തൃശ്ശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു എന്നാണ് സൂചന.

Exit mobile version