പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു; ആരോപണവുമായി കെ സുരേന്ദ്രന്‍

ജീവനക്കാരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഎം വോട്ടുകള്‍ സമാഹരിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആരോപണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകള്‍ അട്ടിമറിച്ചെന്നാണ് സുരേന്ദ്രന്റെ ആരോപണം. ദേശീയ മാധ്യമമായ ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാരിനെതിരെ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ സിപിഎം വിരുദ്ധ വികാരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പോസ്റ്റല്‍ വോട്ടുകള്‍ സിപിഎം നേതാക്കള്‍ കൈക്കലാക്കിയത്. ജീവനക്കാരെ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഎം വോട്ടുകള്‍ സമാഹരിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇത്തരത്തില്‍ പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിലെ 480 വോട്ടുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ 3000 വോട്ടുകള്‍ സിപിഎം സമാഹരിച്ചതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version