ഹാള്‍ടിക്കറ്റില്‍ പരീക്ഷാ കേന്ദ്രത്തിന് പകരം വീടിന്റെ അഡ്രസ്സ്; പരീക്ഷ എവിടെ എഴുതും ആശങ്കയിലായി വിദ്യാര്‍ത്ഥിനി

പത്തനംതിട്ട: പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകളില്‍ പലപ്പോഴും തെറ്റുകള്‍ പതിവാണ്. ചിലപ്പോള്‍ പേരിന്റെ സ്‌പെല്ലിങ് തെറ്റും മറ്റുചിലപ്പോള്‍ അഡ്രസ്സും. ഇവിടെ അത്തരത്തില്‍ ഒരു അബദ്ധം പറ്റിയിരിക്കുകയാണ് മറിയം സുനിലിന്.

കേരള എന്‍ജിനീയറിങ് അഗ്രികള്‍ച്ചറല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (കീം) പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രമായ സ്‌കൂളിന്റെ മേല്‍വിലാസത്തിനു പകരം ഏതോ വീടിന്റെ മേല്‍ വിലാസം. ഞെട്ടിത്തരിച്ച് വിദ്യാര്‍ത്ഥി. പരീക്ഷയ്ക്ക് ഇനി ആ വീട്ടിലേക്ക് പോകേണ്ടി വരുമോ എന്നായിരുന്നു ആ
ശങ്ക.

തുടര്‍ന്ന് പരീക്ഷാകേന്ദ്രം തേടി ഒരു മണിക്കൂറോളം അലഞ്ഞു. പത്തനംതിട്ട കാതോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു കേന്ദ്രം. ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത് കാതോലിക്കറ്റ് എച്ച്എസ്എസ്, കുറ്റിയില്‍ ഹൗസ്, ചന്ദനപ്പള്ളി, പിഒ കൈപ്പട്ടൂര്‍, പത്തനംതിട്ട എന്നാണ്. ചന്ദനപ്പള്ളിയിലും കൈപ്പട്ടൂരും അങ്ങനെ ഒരു സ്‌കൂള്‍ ഇല്ലെന്നറിഞ്ഞതോടെ പത്തനംതിട്ടയിലെത്തി പരീക്ഷാകേന്ദ്രം സ്ഥിരീകരിക്കുകയായിരുന്നു

Exit mobile version