കല്ല്യാശേരിയില്‍ കള്ളവോട്ട്; സത്യമാണെങ്കില്‍ നിയമനടപടി വേണം, റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; കെപിഎ മജീദ്

കണ്ണൂര്‍: മുസ്ലീ ലീഗ് പ്രവര്‍ത്തകര്‍ കല്ല്യാശേരിയില്‍ കള്ളവോട്ട് നടത്തിയെന്ന സിപിഎം ആരോപണത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്. കല്ല്യാശേരിയില്‍ നടന്നത് കള്ളവോട്ടാണെങ്കില്‍ നിയമപരമായ നടപടി വേണം. ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുസ്ലീം ലീഗിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു.

വോട്ട് ചെയ്ത വ്യക്തി ലീഗുകാരനാണോയെന്ന് വ്യക്തമല്ല. വീഡിയോയില്‍ കാണുന്ന ആള്‍ മുസ്ലീം ലീഗുകാരനാണെങ്കില്‍ പാര്‍ട്ടി നടപടി എടുക്കും. കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനെ പോലെ ന്യായീകരണങ്ങള്‍ നിരത്താന്‍ മുസ്ലീം ലീഗ് മുതിരില്ലെന്നും കെപിഎ മജീദ്

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട മുസ്ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള മാടായി പഞ്ചായത്തില്‍ പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളിലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പുറത്തുവന്നിട്ടുള്ളത്. ഒരാള്‍തന്നെ രണ്ടും മൂന്നും വോട്ടു ചെയ്യുകയാണ്. മുട്ടം ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂളിലും വന്‍തോതില്‍ കള്ളവോട്ട് നടന്നിട്ടുണ്ട്.

69ാം ബൂത്തില്‍ പലതവണ വോട്ടു ചെയ്യുന്നതും വീഡിയോയില്‍ കാണാം. കള്ളവോട്ടു ചെയ്യുന്നതിനെ എല്‍ഡിഎഫ് ഏജന്റ് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Exit mobile version