സദാചാര ഗുണ്ടായിസം; കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ കൈ അടിച്ചൊടിച്ചു, കണ്ണൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. ഇന്നലെ വൈകീട്ട് അഞ്ചരയാക്കാണ് സംഭവമുണ്ടായത്

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. ഇന്നലെ വൈകീട്ട് അഞ്ചരയാക്കാണ് സംഭവമുണ്ടായത്. ബീച്ചിലെത്തിയ പെണ്‍കുട്ടിയ യുവാക്കള്‍ കമന്റടിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.

ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമന്റടിച്ചത്. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.

Exit mobile version