മതവികാരം വ്രണപ്പെടുത്തി; രഹനാ ഫാത്തിമക്കെതിരെ എന്‍ഐഎ അന്വേഷണം, നടപടി എടുക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

കൊച്ചി: രഹനാ ഫാത്തിമക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ രഹ്നാ ഫാത്തിമ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലാണ് നടപടിക്ക് നിര്‍ദേശം.

സമൂഹ മാധ്യമങ്ങളിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിക്കുകയും മല കയറാന്‍ ശ്രമിക്കുകയും ചെയ്ത രഹ്ന ഫാത്തിമക്കെതിരെ എന്‍ഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഓര്‍ഗനൈസര്‍ വാരിക സ്പെഷ്യല്‍ കറസ്പോണ്ടന്റും ഭാരതീയ വിചാരകേന്ദ്രം ട്രഷററുമായ എസ് ചന്ദ്രശേഖറുമാണ് പരാതി നല്‍കിയത്.

ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നാ ഫാത്തിമ വകുപ്പിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതായും ചുംബനസമരത്തില്‍ പങ്കെടുത്തതായും പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു. പോലീസിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയെ ഭക്തര്‍ തടയുകയായിരുന്നു. ഇതിനു പിന്നാലെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ രഹ്ന ഫാത്തിമ പങ്കെടുത്തതായും പരാതിയില്‍ പറയുന്നു.

Exit mobile version