തുഷാറിന്റെ കാര്യമറിയില്ല; വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കും; തുഷാറിനെ സാക്ഷിയാക്കി വയനാട്ടില്‍ ‘വിജയിയെ പ്രഖ്യാപിച്ച്’ വെള്ളാപ്പള്ളി

ഉച്ചയോടെ സംസ്ഥാനത്തെ പോളിങ് 50 ശതമാനം കടന്നു.

ആലപ്പുഴ: റെക്കോര്‍ഡ് പോളിങ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ഗുണം ചെയ്യുമെന്ന വാദവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമെന്നാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്.

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മകനുമായ തുഷാറുമൊത്ത് വോട്ട് ചെയ്ത് ഇറങ്ങിയശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ശബരിമല വിഷയം പല മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിനും ഇടതുപക്ഷത്തിനും തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ മികച്ച പോളിങ് തുടരുകയാണ്. ഉച്ചയോടെ സംസ്ഥാനത്തെ പോളിങ് 50 ശതമാനം കടന്നു. വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് പല ബൂത്തുകളിലും വോട്ടിങ് വൈകാന്‍ കാരണമായി.

Exit mobile version