‘ഓര്‍മ്മയുണ്ടോ സാറെ ഈ മുഖം’ പ്രചാരണത്തിനിടെ സുരേഷ് ഗോപി വീണ്ടും കണ്ടുമുട്ടി ആ മുഖം; കണ്ണു നീരിന്റെ കഥ ഓര്‍ത്തെടുത്തു

പെരിങ്ങോട്ടുകര: താരപ്രഭ കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാമെന്ന് വിചാരിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങാനും സിനിമ അദ്ദേഹത്തിന് കരുത്ത് പകരുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം പ്രചാരണത്തിന് സുരേഷ് ഗോപി തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ബാപ്പുജി കോളനിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വൈറല്‍ ഡയലോഗ് ആയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന് ചോദിച്ചുകൊണ്ട് കാണികളില്‍ നിന്ന് ഒരു സ്ത്രീ മുമ്പോട്ട് വന്നു. എന്നാല്‍ ആരാണ് ഇവര്‍ എന്ന് അധികം ഒന്നും ചിന്തിക്കേണ്ടി വന്നില്ല സ്ഥാനാര്‍ത്ഥിക്ക്. ആറു വര്‍ഷം മുമ്പ് ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ പരിപാടിയുടെ ഹോട്ട് സീറ്റില്‍ തനിക്ക് മുന്നിലിരുന്ന രജനിയെന്ന വീട്ടമ്മ.

2013 മേയ് 23 നാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരനില്‍ തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ആര്യവീട്ടില്‍ രജനി പങ്കെടുത്തത്. രജനിക്കും ഭര്‍ത്താവ് രജീഷിനും മക്കളായ ആദിത്യക്കും ആകാശിനും അന്ന് താമസിക്കാന്‍ വീടുണ്ടായിരുന്നില്ല. ദയനീയാവസ്ഥ കോടീശ്വരന്‍ പരിപാടിയില്‍ രജനി തുറന്നുപറഞ്ഞു. നിര്‍മ്മാണത്തിനായി സുരേഷ് ഗോപി 50000 രൂപ നല്‍കി. ഞാന്‍ കോടീശ്വരനില്‍ പങ്കെടുത്ത് 6,40,000 രൂപ സമ്മാനമായി രജനി നേടി.

തൃശ്ശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി ആകുന്നതറിഞ്ഞ് രജനി ഏറെ സന്തോഷിച്ചു. എന്നാല്‍ പലതവണ കാണാന്‍ ആഗ്രഹിച്ച് ചെന്നെങ്കിലും കാണാന്‍ സാധിച്ചില്ല. അതിനിടെയാണ് വീട്ടിനടുത്ത് സുരേഷ്ഗോപിയെത്തിയത്.

Exit mobile version