ചായ ചൂടാക്കി നല്‍കാത്ത അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമം; മകന്‍ പിടിയില്‍

ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനും മയക്കുമരുന്നിനടിമയുമാണെന്ന് ഇരിങ്ങാലക്കുട പോലീസ് പറയുന്നു

ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാത്ത അമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് കോമ്പാറ സ്വദേശി കയ്പ്പുള്ളി വീട്ടില്‍ വിഷ്ണു(23)വാണ് അമ്മയായ
ലീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ആക്രമണത്തില്‍ 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ വിഷുദിനത്തില്‍ മകന് ലീല തണുത്ത ചായ കുടിക്കാന്‍ നല്‍കി. ഇതുപറഞ്ഞ് അമ്മയും മകനും വഴക്കിട്ടു. ദേഷ്യം വന്ന വിഷ്ണു ‘നിന്നെ ഇപ്പോള്‍ കാണിച്ചുതരാമെന്ന്’ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി

അവിടെയുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് ലീലയുടെ തലയിലൂടെ ഒഴിച്ചു. ശേഷം തീ കൊളുത്തുകയായിരുന്നു. അമ്മയും മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും, ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനും മയക്കുമരുന്നിനടിമയുമാണെന്ന് ഇരിങ്ങാലക്കുട പോലീസ് പറയുന്നു.

Exit mobile version