സമൂഹത്തില്‍ വരുന്ന മാറ്റങ്ങളെയും ജനജീവിതത്തിലെ ചലനങ്ങളെയും പ്രവചനാത്മകമായി തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് മുകുന്ദനെന്ന് നിസ്സംശയം പറയാം ; അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സാഹിത്യകാരനായ എം മുകുന്ദന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി മുകുന്ദനെ അഭിനന്ദിച്ചിരിക്കുന്നത്.

‘സമൂഹത്തില്‍ വരുന്ന മാറ്റങ്ങളെയും ജനജീവിതത്തിലെ ചലനങ്ങളെയും പ്രവചനാത്മകമായി തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് മുകുന്ദനെന്ന് നിസ്സംശയം പറയാം. കഥകളില്‍ പുതിയ ഭാവുകത്വം കൊണ്ടുവന്ന എഴുത്തുകാരന്‍ എന്ന നിലയിലും മലയാള സാഹിത്യത്തില്‍ മുകുന്ദന് വലിയ സ്ഥാനമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എം മുകുന്ദനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സമൂഹത്തില്‍ വരുന്ന മാറ്റങ്ങളെയും ജനജീവിതത്തിലെ ചലനങ്ങളെയും പ്രവചനാത്മകമായി തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് മുകുന്ദനെന്ന് നിസ്സംശയം പറയാം. കഥകളില്‍ പുതിയ ഭാവുകത്വം കൊണ്ടുവന്ന എഴുത്തുകാരന്‍ എന്ന നിലയിലും മലയാള സാഹിത്യത്തില്‍ മുകുന്ദന് വലിയ സ്ഥാനമുണ്ട്.’
 

Exit mobile version