സിപിഎം നേതാവ് എംഎം ലോറന്‍സിന്റ മകള്‍ ആഷാ ലോറന്‍സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: സിപിഎം നേതാവ് എംഎം ലോറന്‍സിന്റ മകള്‍ ആഷാ ലോറന്‍സിനെ സിഡ്‌കോയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം പാളയത്തെ എംപോറിയത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു.

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ ഉപവാസത്തില്‍ ആഷയുടെ മകന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Exit mobile version