നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി കൈമാറി…!

തിരുവനന്തപുരം: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. അമ്പത് ലക്ഷം രൂപയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് കൈമാറിയത്.പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഇപ്പോഴാണ് നമ്പി നാരായണന് നീതി ലഭച്ചത്.

ഐഎസ്ആര്‍ഒ ചാരക്കേസ് മാധ്യമങ്ങള്‍ക്ക് പാഠമാവണം. ജാഗ്രതയില്ലാതെ മാധ്യമങ്ങളുടെ വഴിയില്‍ അന്വേഷണം നടത്തുന്നവര്‍ക്കും ഇതൊരു പാഠമാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ഥത്തില്‍ ഈ നഷ്ടപരിഹാര തുക നല്‍കേണ്ടത് ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ്. അവരെ ഇതിന് ബാധ്യസ്ഥരാക്കാന്‍ കഴിയും ഇതിന്റെ നിയമ വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു…

Exit mobile version