തോല്‍ക്കുമെന്ന് പേടി, എല്‍ഡിഎഫിനെതിരെ വ്യാജ വാര്‍ത്തയുമായി യുഡിഎഫ്

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസന്‍ പ്രചാരണത്തിനായി പണം വന്‍ തോതില്‍ ഇറക്കുന്നെന്ന വ്യാജ ആരോപണവുമായി യുഡിഎഫ്. കോട്ടയത്ത് തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യുഡിഫ് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് വിഎന്‍ വാസന്‍ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് തര്‍ക്കം മൂലം പ്രചരണ പരിപാടികള്‍ ഇവന്റ് മനേജ്‌മെന്റിനെ യുഡിഎഫ് ഏല്‍പ്പിച്ചത് വിവാദമായിരിക്കുകയാണ്.

അതേസമയം എല്‍ഡിഎഫിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് കോട്ടയം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വാസന്റെ വരവിനായി കാത്തിരിക്കുന്നു എന്നാല്‍ ഇതൊന്നും യുഡിഎഫിന് ഇഷ്ടമാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ ഈ വ്യാജ പ്രചരണത്തിന് കാരണം എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. മാത്രമല്ല സംവിധായകന്‍ ജയരാജന്‍ ഒരുക്കിയ ‘വരണം വാസവന്‍’ എന്ന ഹ്രസ്വചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കോണ്‍ഗ്രസ് – കേരളാ കോണ്‍ഗ്രസ് തര്‍ക്കം മൂലം യുഡിഎഫ് പ്രചാരണം മണ്ഡലത്തില്‍ നിര്‍ജ്ജീവമാണ്. അത് മറികടക്കാന്‍ പ്രവര്‍ത്തകരില്ലാത്ത യുഡിഎഫ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ വഴിയാണ് പ്രചാരണം നടത്തുന്നത്. ഈ വിവാദത്തിന് മറയിടാനാണ് യുഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നതെന്ന് വാസന്‍ പ്രതികരിച്ചു.

Exit mobile version