മണ്‍വിള തീപ്പിടുത്തം: അട്ടിമറി ആരോപണവുമായി ഫാമിലി പ്ലാസ്റ്റിക് ഉടമകള്‍

തിരുവനന്തപുരം: മണ്‍വിള തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായി ഫാമിലി പ്ലാസ്റ്റിക് ഉടമകള്‍. സ്ഥാപനങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഉടമകള്‍ പറഞ്ഞു. സമീപത്തെ ഗോഡൗണ്‍ കത്തി നശിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തത്തിന് കാരണമായെന്നെയെന്നും ഉടമകള്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം 7.30യോടെ ഉണ്ടായ തീപിടുത്തമുണ്ടായ സ്ഥാപനത്തില്‍ ഇന്ന് രാവിലെയോടെയആണ് തീ അണയ്ക്കാന്‍ സാധിച്ചത്. തിരുവനന്തപുരത്തിന് പുറമെ കന്യാകുമാരി ജില്ലയില്‍ നിന്നും കൊല്ലത്തു നിന്നും എത്തിയ ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് അഗ്നിയെ നിയന്ത്രണ വിധേയമാക്കിയത്. പ്രാഥമികമായി 500 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

അതേസമയം, സ്ഥാപനത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ കുറവായിരുന്നെന്നും തീ കെടുത്തുന്നതിലും ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുന്നതിലും സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും വന്‍വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version