ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ചികിത്സയില്‍

വീട്ടില്‍ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

തൃശ്ശൂര്‍: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാന് ഹൃദയാഘാതം. ഇതേതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീട്ടില്‍ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമെന്ന് വ്യക്തമായതോടെ ഡോക്ടര്‍മാര്‍ ബെന്നി ബെഹനാനെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി 11 മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന ബെന്നി ബെഹനാന്‍ അതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

Exit mobile version