ജനാധിപത്യം വന്നതൊന്നും ശശി അറിഞ്ഞില്ലേ? ഇത് ഏതാ രാജ്യം രാജാവേ? തിരുവിതാംകൂറിലെ പഴയ രാജകുടുംബാംഗങ്ങളെ രാജകുമാരിമാരെന്ന് വിളിച്ച ശശി തരൂരിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: വിവാദങ്ങളോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശശി തരൂര്‍ വീണ്ടും വിവാദങ്ങളുടെ അടിയേറ്റുവാങ്ങുകയാണ്. മുമ്പ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജകുടുംബത്തിലെ സ്ത്രീ അംഗങ്ങളെ രാജകുമാരിമാര്‍ എന്ന് വിശേഷിപ്പിച്ചാണ് ശശി തരൂര്‍ എംപി സോഷ്യല്‍മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

രാജാവിന്റെയും രാജകുമാരിയുടെയും എല്ലാം കാലം കഴിഞ്ഞെന്നും ഇത് ജനാധിപത്യകാലമാണെന്നും സോഷ്യല്‍മീഡിയ ശശി തരൂരിനെ ഓര്‍മ്മിപ്പിക്കുന്നു.

ഭരണഘടനയില്‍ ഇത്തരം രാജകീയ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയതായി രേഖപ്പെടുത്തിയിട്ടുള്ള ആര്‍ട്ടിക്കിളും ചിലര്‍ തരൂരിനെ ഓര്‍മ്മിപ്പിക്കുകയാണ്. താങ്കള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്? എന്നിട്ട് അവര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചോ എന്നൊക്കെ തരൂരിനെ ട്രോളുകയാണ് ചില വിരുതന്മാര്‍.

ഇന്ത്യയില്‍ ജനാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും ഇവിടെ രാജാവോ രാജകുമാരിമാരോ ഇല്ലെന്നും, ഒരു വശത്ത് വര്‍ഗ്ഗസമരങ്ങളുടെ ഫോട്ടോ കൊണ്ട് വോട്ട് തെണ്ടലും മറ്റൊരു വശത്ത് സവര്‍ണ്ണ പ്രീണനവും താങ്കള്‍ക്ക് ഉളുപ്പ് ഉണ്ടോ എന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു.

Exit mobile version