വയനാട്ടില്‍ കടുവ ഇറങ്ങിയ സംഭവം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍

പ്രദേശത്ത് വന്യജീവികളുടെ ഭീഷണി രൂക്ഷമായതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായ് തെരുവിലേക്കിറങ്ങിയത്

വയനാട്: വയനാട് ഇരുളത്ത് കടുവ ഇറങ്ങിയ സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. അധികൃതര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. നാട്ടുകാരുടെ പ്രതിഷേധം കാരണം നിരവധി വാഹനങ്ങളാണ് റോഡില്‍ കുടുങ്ങി കിടക്കുന്നത്.

രണ്ട് വനപാലകര്‍ക്കാണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇരുളം ആന പന്തി കോളനിയിലെ ഫോറസ്റ്റ് വാച്ച്മാന്മാര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഗുരുതര പരിക്കേറ്റ വാച്ചര്‍ സാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറിച്യാട്‌ റേഞ്ച് ഓഫീസര്‍ കെ രതീശന്റെ നേതൃത്വത്തില്‍ വനപാലകര്‍ ഫീല്‍ഡ് വിസിറ്റ് നടത്തുന്നതിന് ഇടയിലായിരുന്നു കടുവയുടെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് റെയ്ഞ്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് വന്യജീവികളുടെ ഭീഷണി രൂക്ഷമായതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.

Exit mobile version