വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് തമ്മിലടിക്ക് ഒടുവില്‍; തനിക്കെതിരെ കോലീബി സഖ്യം പ്രതീക്ഷിക്കുന്നെന്നും പി ജയരാജന്‍

കൊയിലാണ്ടി: വടകര ലോകസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ എത്തിയത് അവരുടെ പാര്‍ട്ടിയിലെ തമ്മിലടിയുടെ ഭാഗമായെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരായി അല്ലെന്നും ജയരാജന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. വടകരയില്‍ തനിക്കെതിരെ കോലീബി സഖ്യം പ്രതീക്ഷിക്കുന്നെന്നും പി ജയരാജന്‍ പ്രതികരിച്ചു.

അതേസമയം, നാല് സീറ്റുകളിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. വടകരയുടെ പേരിലും വയനാടിന്റെ പേരിലുമാണ് ഏറെ അനിശ്ചിതത്വം ഉണ്ടായിരുന്നത്. ഒടുവില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം പരിഗണിച്ച് കെ മുരളീധരനെ വടകരയിലും ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം കണക്കിലെടുത്ത് വയനാട്ടില്‍ ടി സിദ്ധീക്കിനേയും പാര്‍ട്ടി പരിഗണിക്കുകയായിരുന്നു.

Exit mobile version