ആലപ്പുഴയിലെ ചരിത്ര സ്മാരകങ്ങളെ വീണ്ടെടുക്കുന്നു ! പൈതൃക സംരക്ഷണ പദ്ധതിക്ക് തുടക്കം

കടല്‍പ്പാലം പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയും ഉള്‍പ്പെടുത്തിയിരിക്കുന്നു

ആലപ്പുഴ: ആലപ്പുഴയിലെ ചരിത്രസ്മാരകങ്ങളെ വീണ്ടെടുക്കാന്‍ ആലപ്പുഴ പൈതൃക സംരക്ഷണ പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആലപ്പുഴയുടെ സംസ്‌ക്കാരവും പാരമ്പര്യവും സംരക്ഷിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. നഗരത്തിലെ പുരാതന മന്ദിരങ്ങള്‍ പഴയ മാതൃകയില്‍ പുനര്‍നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പഴയ ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയവയുടെ സംരക്ഷണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ ചരിത്ര സ്മാരകങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആലപ്പുഴയിലെ ചരിത്രസ്മാരകങ്ങളെ വീണ്ടെടുക്കാന്‍ ആലപ്പുഴ പൈതൃകസംരക്ഷണപദ്ധതിക്ക് തുടക്കമായിരിക്കുന്നു. ആലപ്പുഴയുടെ സംസ്‌ക്കാരവും പാരമ്പര്യവും സംരക്ഷിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. നഗരത്തിലെ പുരാതന മന്ദിരങ്ങള്‍ പഴയ മാതൃകയില്‍ പുനര്‍നിര്‍മ്മിക്കും. ഇതില്‍ ഇരുപത്തി അഞ്ചെണ്ണമെങ്കിലും മ്യൂസിയമായി മാറ്റാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. പഴയ ക്ഷേത്രങ്ങള്‍ , പള്ളികള്‍ തുടങ്ങിയവയുടെ സംരക്ഷണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്ര സ്മാരകങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാതയാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത, കടല്‍പ്പാലം പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.’

Exit mobile version