കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിറ്റയാള്‍ പോലീസ് പിടിയില്‍

എബിയുടെ വീട്ടില്‍ നിന്ന് 17 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. കേശവദാസപുരം സ്വദേശി എബിയാണ് പോലീസ് പിടിയിലായിരിക്കുന്നത്. എബിയുടെ വീട്ടില്‍ നിന്ന് 17 കിലോ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പോലീസാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് എബി കഞ്ചാവ് എത്തിച്ചിരുന്നത്.

5 ഗ്രാം കഞ്ചാവുമായി ലോ കോളേജ് വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്.

Exit mobile version