വീണ്ടും പോലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി.! തച്ചങ്കരി കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപി, മനോജ് എബ്രഹാം ദക്ഷിണമേഖലാ എഡിജിപി

തിരുവനന്തപുരം: വീണ്ടും പോലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി. ക്രൈം റെക്കോഡ്‌സ് ബ്യൂറോ എഡിജിപിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയായി നിയമിച്ചു. പകരം എഡിജിപി കെ പദ്മകുമാറിനെ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ നിയമിച്ചു.

എഡിജിപി ഡോ ഷെയ്ഖ് ദര്‍വേഷ് സാഹേബിനെ ഉത്തര മേഖലാ എഡിജിപിയായും മനോജ് എബ്രഹാമിനെ ദക്ഷിണമേഖലാ എഡിജിപിയായും നിയമിച്ചു. തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാറിനെ കണ്ണൂര്‍ റേഞ്ചിലേക്കും കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപധ്യായയെ തൃശ്ശൂര്‍ റേഞ്ചിലേക്കും മാറ്റി. അശോക് കുമാര്‍ യാദവാണ് പുതിയ തിരുവനന്തപുരം റേഞ്ച് ഐജി

തിരുവനന്തപുരം സിറ്റി പോലീസ് മേധാവിയായിരുന്ന എസ് സുരേന്ദ്രനെ കൊച്ചി സിറ്റി പോലീസ് മേധാവിയായി നിയമിച്ചു. സഞ്ജയ് കുമാര്‍ ഗുരുഡിനാണ് പുതിയ തിരുവനന്തപുരം സിറ്റി പോലീസ് മേധാവി. എവി ജോര്‍ജിനെ പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. എസ്ബിസിഐഡി സൂപ്രണ്ടായി ജെ ജയന്തിനാണ് നിയമനം.

Exit mobile version