ആരേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ല; ചര്‍ച്ചകള്‍ 8ന് പൂര്‍ത്തീകരിക്കും; ഒമ്പതിന് പ്രഖ്യാപനമെന്നും കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും ഈ മാസം ഒമ്പതിന് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ 8ന് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ജയസാധ്യത നോക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍വിധി ഇല്ല. ഒരാളെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്നും ഒമ്പതിന് ശുഭവാര്‍ത്തയെത്തുമെരന്നും കോടിയേരി പറഞ്ഞു.

പിബി അനുമതിയോടെ മാത്രമെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. എല്‍ഡിഎഫ് എന്നാല്‍ വ്യക്തികളും ഗ്രൂപ്പുകളും ചേര്‍ന്നതാണ്. അവര്‍ക്കും സീറ്റുകള്‍ നല്‍കിയേക്കാം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവന്ന പേരുകള്‍ക്കു പുറമേ ലോക്‌സഭാ മണ്ഡലം കമ്മിറ്റികള്‍ വേറേ പേരുകള്‍ പറഞ്ഞാല്‍ അതും പരിഗണിക്കും. മിക്ക ഘടകക്ഷികളും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ആവശ്യം ന്യായമാണ്. പക്ഷേ എങ്ങനെവേണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. ആരും മുന്നണി വിടുമെന്നു പ്രതീക്ഷിക്കേണ്ട. എല്‍ഡിഎഫില്‍ ആളു കൂടുതലായതിനാല്‍ സീറ്റ് കൊടുക്കാന്‍ തികയാത്ത അവസ്ഥയാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ഒരു കാരണവശാലും ബിജെപി ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. യുഡിഎഫില്‍ നില്‍ക്കുന്ന പിജെ ജോസഫിന് സീറ്റ് നല്‍കാന്‍ കഴിയില്ലെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.

Exit mobile version