കര്‍ഷകര്‍ക്ക് ആശ്വാസ തീരുമാനവുമായി മന്ത്രിസഭാ യോഗം.! കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം പരിധി ഉയര്‍ത്തി; ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി; കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകം

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വസിക്കാവുന്ന തീരുമാനങ്ങളുമായി കേരളാ സര്‍ക്കാര്‍ രംഗത്ത്. കര്‍ഷിക കടാശ്വാസ കമ്മീഷന്‍ വായ്പാ പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. അതേസമയം കമ്മീഷന്റെ പരിതിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും തീരുമാനമായി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയായിരുന്നു

അതേസമയം കാര്‍ഷിക വായ്പകളിലെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയതായും കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമായിരികികുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം. എന്നാല്‍ ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമായിരിക്കും.

പ്രകൃതി ക്ഷോഭം കാരണം ഉണ്ടായ വിളനാശത്തിന് 85 കോടി നല്‍കും. എല്ലാ വിളകള്‍ക്കുമുള്ള വായ്പ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version