തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഞങ്ങള്‍ക്ക് വേണം.! എല്‍ഡിഎഫ് സ്ഥിരമായി തോല്‍ക്കുന്ന മൂന്നു സീറ്റില്‍ ഒരു സീറ്റ് നോക്കിവെച്ചിട്ടുണ്ട്; എന്‍സിപിയ്ക്ക് വേണ്ടി മന്ത്രി എകെ ശശീന്ദ്രന്‍

കണ്ണൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഓരോ പാര്‍ട്ടിക്കകത്തും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നു. തെരഞ്ഞെടുപ്പില്‍ എന്‍സിപി ഒരു സീറ്റ് ആവശ്യപ്പെടുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഇതിനായി സീറ്റ് നോക്കിവച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് എല്‍ഡിഎഫ് സ്ഥിരമായി തോല്‍ക്കുന്ന മൂന്നു സീറ്റില്‍ ഒരു സീറ്റാണ് ചോദിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ എന്‍സിപി ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശശീന്ദ്രന്‍.

Exit mobile version