കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; ഭാര്യയും കാമുകനും അറസ്റ്റില്‍

ഇവരുടെ കാമുകന്‍ സുരേഷ് ബാബുവും നാലുപേരും പിടിയിലായിട്ടുണ്ട്.

തൃശ്ശൂര്‍: പ്രണയ ബന്ധത്തിന് തടസമായ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത ഭാര്യ അറസ്റ്റില്‍. തിരൂര്‍ സ്വദേശി സുജാതയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകന്‍ സുരേഷ് ബാബുവും നാലുപേരും പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച തൃശ്ശൂര്‍ സ്വദേശി കൃഷ്ണകുമാറിനെ ആരോ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് മനസിലായത്.

കൃഷ്ണകുമാറിന്റെ ഭാര്യ സുജാതയും സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് കരുതിയാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്. നാല് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.

Exit mobile version