‘എടാ നീ എന്റെ പാസ്‌പോര്‍ട്ട് നിന്റെ വീട്ടില്‍ സൂക്ഷിക്കണം, മഴയോ കാറ്റോ വന്നാല്‍ എല്ലാം പോവും’ ഒരുപാട് സ്വപ്‌നങ്ങളാണ് കൃപേഷ് കൂട്ടുകാരനെ ഏല്‍പിച്ചത്; ‘ഇനി ഞാന്‍ ഇത് ആര്‍ക്ക് കൊടുക്കും’ സോഷ്യല്‍ ലോകത്തിന്റെ കണ്ണ് നിറച്ച് കൃപേഷിന്റെ ചങ്ങാതി

കാസര്‍കോട്: കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം കാസര്‍കോട് അരങ്ങേറിയത്. ജീവിച്ചു തുടങ്ങും മുമ്പ് കൊലകത്തിക്ക് ഇരയായി ഓര്‍മയായ ഇരുവരെയും കുറിച്ചുള്ള വാക്കുകള്‍ വേദനമാത്രമാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. ഇന്നും ഇവരെ ഓര്‍ത്ത് കേരളക്കര വിതുമ്പുന്നു. മാത്രമല്ല കാസര്‍കോട് ജില്ലയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്.

ഓലമേഞ്ഞ കുടിലിലായിരുന്നു കൃപേഷും വീട്ടുകാരും കഴിഞ്ഞിരുന്നത്. മഴ വന്നാല്‍ ചോര്‍ന്ന് ഒലിക്കും ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥ.. നല്ല വീടും സാമ്പത്തിക ചുറ്റുപടും എന്നും കൃപേഷിന്റെ സ്വപ്‌നമായിരുന്നു… വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകളും അവന്‍ നടത്തിയിരുന്നു.. കൂട്ടുകാരന്റെ കഥ ഇനി വെറും ഓര്‍മ്മയാകുമ്പോള്‍ കണ്ണു നിറയ്ക്കും കൃപേഷിന്റെ കഥ പറയുകയാണ് ജിതി..

മഴ പെയ്താല്‍ ഇട്ട ഉടുപ്പടക്കം നനഞ്ഞു കുതിരും, എടാ നീ എന്റെ പാസ്‌പോര്‍ട്ട് നിന്റെ വീട്ടില്‍ സൂക്ഷിക്കണം എന്ന് പറഞ്ഞ് കൃപേഷ് ജിതിയെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഇനി അത് ആര്‍ക്ക് കൊടുക്കും എന്നാണ് ജിതി ചോദിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെ ആണ് ജിതി സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറച്ചത്

ജിതിയുടെ കുറിപ്പ് ഇങ്ങനെ..

‘വീട്ടില്‍ വച്ചാല്‍ മഴയോ കാറ്റോ വന്നാല്‍ എല്ലാം പോവും എന്ന് പറഞ്ഞ് എന്റെ കൈയില്‍ തന്നതാ.. ഇനി ആര്‍ക്ക് ഞാന്‍ കൊടുക്കും’

Exit mobile version