വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ വീഗാലാന്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കീഴടങ്ങി.! വിജേഷിന്റെ വീടിന് 5 ലക്ഷം നല്‍കും

കൊച്ചി: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ വീഗാലാന്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കീഴടങ്ങി. പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

2002 ഡിസംബറില്‍ ജോലിക്ക് കയറിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ചാണ് പരിക്കേറ്റത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.

ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഇപ്പോള്‍ നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ ധനസഹായം വിജേഷിന്റെ അമ്മക്കാണ് കൈമാറുന്നത്.നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിജേഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വീഗാലാന്‍ഡ് കമ്പനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം ഇല്ലാ എന്ന വാദം കമ്പനി ഉന്നയിച്ചിരുന്നു ഈ വാദം കമ്പനി ഇന്ന് പിന്‍വലിച്ചു

Exit mobile version