കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശ്ശൂരിലേക്ക് മാറ്റണം എന്നുമാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രത്തിന് ഇരയായ നടി തന്നെയാണ് കേസിന്റെ വിചാരണ വേഗത്തില്‍ ആക്കണമെന്നും കേസിന്റെ വിചാരണ വനിതാ ജഡ്ജിയെ കൊണ്ട് നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശ്ശൂരിലേക്ക് മാറ്റണം എന്നുമാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. എന്നാല്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാര്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Exit mobile version