സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങളില്‍ ദുരൂഹത; സമഗ്ര അന്വേഷണത്തില്‍ ഒരുങ്ങി പോലീസ്

കഴിഞ്ഞ നവംബര്‍ മുതല്‍ പ്രധാനമായും 12 തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇതില്‍ തിരുവനന്തപുരത്തെ ഫാമിലെ പ്ലാസ്റ്റിക്കില്‍ ഉണ്ടായ തീപിടിത്തത്തിന്റെ സമഗ്ര അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങളില്‍ ദുരുഹത. കഴിഞ്ഞ നവംബര്‍ മുതല്‍ പ്രധാനമായും 12 തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇതില്‍ തിരുവനന്തപുരത്തെ ഫാമിലെ പ്ലാസ്റ്റിക്കില്‍ ഉണ്ടായ തീപിടിത്തത്തിന്റെ സമഗ്ര അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്.

ഇതില്‍ തന്നെ തീപിടിത്തം ആസൂത്രിതമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ച്ചയായുണ്ടാകുന്ന് തീപിടിത്തങ്ങള്‍ സംബന്ധിച്ച് പോലീസിനോട് വിശദമായി അന്വേഷണം നടത്താന്‍ ഫയര്‍ ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ആവശ്യപ്പെടു.

ഇന്‍ഷ്വറന്‍സ് വെട്ടിപ്പ്, കുടിപ്പക, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍, ചില സംഘടനകളുടെ ഇടപെടല്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വിരലടയാളം പോലും ശേഖരിക്കാനാകാത്തതും തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതുമാണ് കൃത്യമായ അന്വേഷണത്തെ തടയുന്നത്.

തീപിടിത്തം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കെട്ടിടങ്ങളുടേയും വ്യാപാരസ്ഥാപനങ്ങള്‍, ഗോഡൌണുകള്‍ എന്നിവയുടേയും സുരക്ഷാ രേഖകള്‍ പരിശോധിക്കാന്‍ അതാത് ഏജന്‍സികളോട് അഗ്‌നിശമന സേന ആവശ്യപ്പെടും.

കോഴിക്കോട് മിഠായി തെരുവില്‍ ഉണ്ടായ തീപിടിത്തം, വയനാട് കല്‍പ്പറ്റയിലെ സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സിലെ തീപിടിത്തം, തിരുവനന്തപുരത്തെ ഫാമിലി പ്ലാസ്റ്റിക്, എറണാകുളത്തെ പാരഗണ്‍ ചെരുപ്പ് കമ്പനിയിലെ തീപിടിത്തം, കഞ്ചിക്കോട് പെയ്ന്റ് ഫേറ്ററിയിലുണ്ടായ തീപിടിത്തം തുടങ്ങി പ്രധാനമായും 12 അഗ്‌നിബാധയാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളില്‍ ഉണ്ടായത്.

Exit mobile version