കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രൊഫണല്‍ കൊലയാളികള്‍, സിബിഐ അന്വേഷണം അനിവാര്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികള്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൃപേഷിനേയും, ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തിരിച്ചറിഞ്ഞ ആയുധങ്ങള്‍ എല്ലാം തുരുമ്പെടുത്തത് ആണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പല കേസുകളിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരാണ് നിലവിലെ അന്വേഷണ സംഘത്തിലുള്ളതെന്നും കേസിലെ പല തെളിവുകളും ഇതിനോടകം തന്നെ നശിപ്പിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

Exit mobile version