അങ്ങനെ പറ്റിക്കാന്‍ നോക്കേണ്ട..! മേനി പറച്ചില്‍ നിര്‍ത്തൂ, ഇത്തവണ ജയിക്കാന്‍ സാധ്യതയുള്ള മൂന്ന് സീറ്റെങ്കിലും ഞങ്ങള്‍ക്ക് വേണം; കോണ്‍ഗ്രസ് നേതൃത്വത്തോട് മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള മൂന്ന് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യം വനിതകള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സീറ്റുകള്‍ തുടര്‍ ചര്‍ച്ചകളില്‍ നിര്‍ദേശിക്കാനാണ് തീരുമാനം.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ വിശ്വാസം ഉണ്ടെന്നും അദ്ദേഹം ഇത്തവണ കൂടുതല്‍ യുവാക്കളെയും വനിതകളെയും മത്സരിപ്പിക്കണമെന്ന് നിര്‍ദേശിച്ചതായും വനിതകള്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ജയസാധ്യതയില്ലാത്ത സീറ്റ് വിട്ടു നല്‍കി മേനി പറയുന്ന പതിവ് രീതി ഇത്തവണ നടക്കില്ലെന്നും മഹിളാ കോണ്‍ഗ്രസ്, നേതൃത്വത്തെ ഓര്‍മപ്പെടുത്തുന്നു.

Exit mobile version